ആദരം 2k26; പുളിയാവ് നാഷണൽ കോളേജിൽ ജനപ്രതിനിധി സംഗമം ശ്രദ്ധേയമായി

ആദരം 2k26; പുളിയാവ് നാഷണൽ കോളേജിൽ ജനപ്രതിനിധി സംഗമം ശ്രദ്ധേയമായി
Jan 21, 2026 12:23 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് & സയൻസ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കൾക്ക് നൽകിയ സ്വീകരണം ശ്രദ്ധേയമായി. കോഴിക്കോട് - കണ്ണൂർ ജില്ലകളിൽ നിന്നുള്ള ജനപ്രതിനിധികൾ അവരുടെ വിദ്യാഭ്യാസ രംഗത്തെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

ആദരം 2k26 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വേറിട്ട അനുഭവമായി. നാദാപുരം ,കുറ്റ്യാടി, പേരാമ്പ്ര, വടകര, കൂത്തുപറമ്പ് നിയോജകമണ്ഡലങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനികൾക്കായിരുന്നു സ്വീകരണം.

പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല വയലോളി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.എം.കെ മധുസൂദനൻ, പാനൂർ നഗരസഭാ ചെയർപേഴ്സൺ നൗഷ ടീച്ചർ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ്, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്.കെ.സി മുജീബ്റഹ്മാൻ, തൃപ്രകങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ മൂലശ്ശേരി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാഹിന.പി, സഫിയ വായലോളി, ട്രസ്റ്റ് ഭാരവാഹികളായ ടിടികെ അഹമ്മദ് ഹാജി, ടിടികെ ഖാദർ ഹാജി, വി.പി ഹമീദ്, സി.കെ മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

കുഞ്ഞബ്ദുള്ള മരുന്നോളി സ്വാഗതവും ഇസ്മായിൽ പൊയിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ വളയം, വാണിമേൽ, നരിപ്പറ്റ, കായക്കൊടി, പുറമേരി എന്നീ പഞ്ചാത്തുകളിലെ പ്രസിഡൻ്റ് , വൈ. പ്രസിഡൻ്റ്,  തൂണേരി കൂത്തുപറമ്പ്, കുന്നുമ്മൽ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളും വിവിധ ഗ്രാമപഞ്ചായത്ത് മെമ്പർമാർ അടക്കം അൻപതോളം ജനപ്രതിനിധികൾക്ക് ഉപഹാരം നൽകി ആദരിച്ചു.

Puliyaw National College People's Representative Meeting

Next TV

Related Stories
കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

Jan 21, 2026 11:42 AM

കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

കല്ലാച്ചി സ്കൂളിൽ അധ്യാപക...

Read More >>
നാദാപുരം മേഖലാ ശാസ്ത്രസാഹിത്യ പരിഷത്ത് സമ്മേളനം വിലാതപുരത്ത് നടന്നു

Jan 21, 2026 10:52 AM

നാദാപുരം മേഖലാ ശാസ്ത്രസാഹിത്യ പരിഷത്ത് സമ്മേളനം വിലാതപുരത്ത് നടന്നു

നാദാപുരം മേഖലാ ശാസ്ത്രസാഹിത്യ പരിഷത്ത്...

Read More >>
Top Stories










News Roundup