നാദാപുരം: [nadapuram.truevisionnews.com] പേരോട് സമസ്ത കോ ഓർഡിനേഷൻ കമ്മിറ്റി സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനവും മജ്ലിസുന്നൂറും സംഘടിപ്പിച്ചു. കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബഷീർ ഫൈസി ചീക്കോന്നിനും ഹുദവി ബിരുദം നേടിയ നുജൂം കെ എമ്മിനും സ്വീകരണം നൽകി.
പി ബി കുഞ്ഞമ്മത് ഹാജി ഉദ്ഘാടനം ചെയ്തു. വരയിൽ കുഞ്ഞബ്‌ദുള്ള മുസ്‌ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. മൊയ്‌ദു മുസ്ലിയാർ, കെ എം സമീർ, കെ പി മുഹമ്മദ്, എൻ കെ ഉസ്മാൻ ഹാജി, നാസർ വി കെ, അസ്ലം എം വി കെ, ബാസിൽ, സനാഹ്, നയീം, ആരിഫ് വി, മുഹമ്മദ് പേരോട്, അന്തു ചാത്തോത്ത് സംസാരിച്ചു.
Coordination Committee Meeting and Reception










































