വളയം:[nadapuram.truevisionnews.com] കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ വളയം യൂണിറ്റ് സമ്മേളനം സമാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രീത ഉദ്ഘാടനം ചെയ്തു. എം. സുരേന്ദ്രൻ അധ്യക്ഷനായി.
ബ്ലോക്ക് കലോത്സവ ജേതാക്കളെ ബ്ലോക്ക് സെക്രട്ടറി കെ. ഹേമചന്ദ്രനും, കായികമേള ജേതാക്കളെ ബ്ലോക്ക് ഖജാൻജി ടി. രാജനും അനുമോദിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി. എച്ച്. ശങ്കരൻ കൈത്താങ് പദ്ധതി സഹായം വിതരണം ചെയ്തു.
ദേശീയ ജൂനിയർ സ്കൂൾ അത് ലറ്റിക് മീറ്റിൽ സ്വർണ മെഡൽ നേടിയ അനുദേവിനെ ബ്ലോക്ക് കമ്മിറ്റി അംഗം എൻ. പി. കണ്ണൻ അനുമോദിച്ചു. ഗായകൻ സുഗതൻ മാസ്റ്ററെ ബ്ലോക്ക് കമ്മിറ്റി അംഗം കെ. ചന്ദ്രി ആദരിച്ചു.
ടി. കെ. ദേവി പ്രവർത്തന റിപ്പോർട്ടും പി. കെ. ചന്ദ്രൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിലർ ടി. പീതാംബരൻ തെരഞ്ഞെടുപ്പ് നടത്തി. കെ. പ്രഭാകരൻ, പി. ഇ. ലീല, ഏ. വി. അശോകൻ, സുരേഷ് കെ. പി. ശേഖരൻ എം, ടി. പി. കുമാരൻ, രമാദേവി. എം.കെ. കെ. സത്യബാലൻ, വൈ. എം. ശ്രീധരൻ, വസന്ത ഒ. പി., എം. കെ അശോകൻ എന്നിവർ സംസാരിച്ചു.
Pensioners Union Valayam unit conference concludes










































