നാദാപുരം :(nadapuram.truevisionnews.com) ഇരിട്ടി കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്ക് ഇടയിൽ കഞ്ചാവും എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ.

എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ 6 ഗ്രാം കഞ്ചാവുമായി കടവത്തൂർ സ്വദേശി അജോഷ് (28) എന്നയാളെയും,
എക്സൈസ് ഇൻസ്പെക്ടർ പ്രജീഷ് കുന്നുമ്മലിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ 57 മില്ലി ഗ്രാം എംഡി എം എ യുമായി പാറാൽ സ്വദേശി പ്രേംജിത്ത് ( 23) എന്നയാളെയും എൻ ഡി പി എസ് പ്രകാരം അറസ്റ്റ് ചെയ്തു.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അഷ്റഫ് മലപ്പട്ടം, കെ.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി അളോക്ക൯, കെ.എ. മജീദ്, സിവിൽ എക്സൈസ് ഓഫീസർ എം. കലേഷ് എന്നിവരും പങ്കെടുത്തു .
#Two #persons #including #native #Kadavathur #caught #excise #MDMA