നാദാപുരം : (https://nadapuram.truevisionnews.com/) യുഡിഎഫ് സ്ഥാനാർത്ഥി കെ എം അഭിജിത്തിന്റ നാദാപുരം നിയോജക മണ്ഡലത്തിലെ പ്രചാരണത്തിന് റോഡ് ഷോയോടെ തുടക്കം. നാദാപുരം കല്ലാച്ചിയിൽ പടുകൂറ്റൻ റോഡ് ഷോയോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായത്.
കല്ലാച്ചി പെട്രോൾ പമ്പിന് സമീപത്ത് നിന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ റോഡ് ഷോ ഉദ്ഘാടനം ചെയ്തു.
നട്ടുച്ച വെയിലിനെ വകവെക്കാതെ തുറന്ന വാഹനത്തിൽ നീങ്ങിയ റോഡ് ഷോയെ മുനവ്വറലി ശിഹാബ് തങ്ങളും കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംപിയും അനുഗമിച്ചു. നാദാപുരത്തിന്റെ പുതിയ എംഎൽഎ ആണ് കെ എം അഭിജിത്ത് എന്ന് സമാപന യോഗത്തിൽ ഷാഫി പറമ്പിൽ എംപി പറഞ്ഞു.
Assembly elections, UDF candidate from Nadapuram constituency, Abhijith's campaign begins




































