#elephantPostmortem|കിണറ്റില്‍ വീണു ചെരിഞ്ഞത് കൃഷി നശിപ്പിക്കുന്ന കാട്ടാന; പോസ്റ്റ്മോര്‍ട്ടം ഇന്ന്

#elephantPostmortem|കിണറ്റില്‍ വീണു ചെരിഞ്ഞത് കൃഷി നശിപ്പിക്കുന്ന കാട്ടാന; പോസ്റ്റ്മോര്‍ട്ടം ഇന്ന്
Jun 11, 2024 02:13 PM | By Meghababu

നാദാപുരം:(vatakara.truevisionnews.com) ആയോട് മലയിലെ പൊട്ടക്കിണറ്റില്‍ വീണു ചരിഞ്ഞതു കൃഷിഭൂമിയിലിറങ്ങി വിളകള്‍ നശിപ്പിക്കുന്ന കാട്ടാനയെന്ന് നാട്ടുകാര്‍.

കാട്ടാനയുടെ ജഡം പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടം നടത്താന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം ഇന്നെത്തും. വനപാലക സംഘം ഇന്നലെ വൈകിട്ട് എത്തിയെങ്കിലും കനത്ത മഴയുള്ളതിനാലും പോസ്റ്റ്‌മോര്‍ട്ടത്തിന് ഡോക്ടര്‍മാരു ടെയും മറ്റും സംഘം വേണമെന്നതിനാലും തുടര്‍നടപടി ഇന്നത്തേക്കു മാറ്റി.

കണ്ണവം വനത്തില്‍ നിന്നാണു കാട്ടാനക്കൂട്ടം വാണിമേല്‍, വളയം, ചെക്യാട് പഞ്ചായത്തുകളിലെ കൃഷിയിടങ്ങളില്‍ ഇറങ്ങാറുള്ളത്. ഒരാഴ്ച മുന്‍പും കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങിയതായി കര്‍ഷകര്‍ പറഞ്ഞു.

പടക്കം പൊട്ടിച്ചും തീ കൂട്ടിയുമാണു കാട്ടാനകളെ തുരത്താറുള്ളത്. മാസങ്ങള്‍ക്കു മുന്‍പു ലക്ഷങ്ങളു ടെ വിളകളാണു കാട്ടാനക്കൂട്ടം നശിപ്പിച്ചത്. സൗരോര്‍ജ വേലിയാണ് ആകെയുള്ള പ്രതിരോധ മാര്‍ഗം.

പലയിടങ്ങളിലും ഈ വേലികള്‍ താറുമാറായതാണ് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ കാരണം. ചിലയിടങ്ങളില്‍ ഈ വേലി സ്ഥാപിച്ചിട്ടുമില്ല.

#Falling #well #tilting #forest #destroys #crops #Postmortem #today

Next TV

Related Stories
പേരോട് ഉസ്താദിന് ജന്മനാടിന്റെ ആദരം

Jan 17, 2026 08:28 PM

പേരോട് ഉസ്താദിന് ജന്മനാടിന്റെ ആദരം

പേരോട് ഉസ്താദിന് ജന്മനാടിന്റെ ആദരം...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും,വൈസ് പ്രസിഡന്റിനെയും മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു

Jan 17, 2026 05:41 PM

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും,വൈസ് പ്രസിഡന്റിനെയും മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും,വൈസ് പ്രസിഡന്റിനെയും മുസ്‌ലിം യൂത്ത് ലീഗ്...

Read More >>
സഹകാരി;  കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ  മെമ്പർഷിപ്പ് ഏരിയ തല ഉദ്ഘാടനം

Jan 17, 2026 11:02 AM

സഹകാരി; കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ഏരിയ തല ഉദ്ഘാടനം

കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ്...

Read More >>
വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Jan 16, 2026 09:52 PM

വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര...

Read More >>