നാദാപുരം :(nadapuram.truevisionnews.com) നാദാപുരം കക്കംവള്ളിയിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളുമായുണ്ടായ വാക്കുതർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക് .

കോട്ടേഴ്‌സിൽ നിന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളുമായി ഏറ്റുമുട്ടുന്നതിനിടയിൽ ഗ്ലാസിൽ ചവിട്ടിയാണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റത്.
പരിക്കേറ്റ ആളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുഹമ്മദ് റഫീക്കിനാണ് കാലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പൊലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് നാദാപുരം താലൂക്ക് ആശുപത്രിയിൽ നിന്നും മാറ്റി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
#Argument #while #drinking #Nadapuram #Kakkamvalli #Injury #state #worker