Mar 16, 2026 09:18 PM

നാദാപുരം: (nadapuram.truevisionnews.com) പാതയോരം സ്ഥാനാർത്ഥിയെ കാത്ത് നിന്നപ്പോൾ രാവ് വർണ്ണമുകിലിതമാക്കി ഇടതുപക്ഷ മുന്നണിയുടെ റോഡ് ഷോ . ബാനറിനു പിറകിൽ പതാകകളും പ്ലക്കാർഡുകളുമായി നേതാക്കളും പ്രവർത്തകരും അണി നിരന്നു.

തൊട്ടുപുറകെ തുറന്ന വാഹനത്തിൽ നിറഞ്ഞ പുഞ്ചിരിയും നെറ്റിയിലെ ചുവന്ന പൊട്ടുമായി കൈവീശി കാത്തുനിന്നവരെ ഹൃദയാഭിവാദ്യം ചെയ്ത് എൽ ഡി എഫ് സാരഥി അഡ്വ: പി വസന്തത്തിന്റെ ആദ്യ എൻട്രി ആവേശം ചൊരിഞ്ഞു . നാദാപുരം കക്കം പള്ളിയിൽ നിന്ന് കല്ലാച്ചിയിലേക്കായിരുന്നു ആദ്യ റോഡ് ഷോ .


ചരിത്രമുറങ്ങുന്ന നാദാപുരം പട്ടണത്തെ ആവേശ കൊടുമുടിയിലേറ്റിയാണ് അഡ്വ പി വസന്തത്തിന്റെ റോഡ് ഷോ നടന്നത് . വസന്തത്തിന്റെ വിജയം സുനിശ്ചിതമാണെന്ന പ്രഖ്യാപനമായി മാറി റോഡ് ഷോയിലെ വൻ ജനപങ്കാളിത്തം. മലയോര മേഖലയിൽ നിന്നും നൂക്കണക്കിന് പേരാണ് നാദാപുരത്തേക്ക് ഒഴുകിയെത്തിയത്.


തുറന്ന വാഹനത്തിൽ സ്ഥാനാർഥി ജനങ്ങളെ സ്നേഹാഭിവാദ്യം ചെയ്തു. എൽഡിഎഫ് നേതാക്കളായ കെ കെ ലതിക , സത്യൻ മൊകേരി, പി പി ചാത്തു ,ഇ കെ വിജയൻ എംഎൽഎ , എ മോഹൻദാസ്, അഡ്വ പി ഗവാസ്, ബോബി മൂക്കൻ തോട്ടം,വത്സരാജ് മണലാട്ട് , കെ ജി ലത്തീഫ്, കൂടത്താം കണ്ടി സുരേഷ് , എ എം റഷീദ് , കരിമ്പിൽ ദിവാകരൻ ,രജീന്ദ്രൻ കപ്പള്ളി, ബിജു കായക്കൊടി , പ്രേംരാജ് കായക്കൊടി,ശ്രീജിത്ത് മുടപ്പിലായി, വി പി കുഞ്ഞികൃഷ്ണൻ , വസന്ത കരിമ്പിൽ ,പി എം നാണു, ജാഫർ കാളംകുളം എന്നിവർ നേതൃത്വം നൽകി.


Assembly elections, Nadapuram constituency Left Front's road show, Adv: PVasantha's first entry

Next TV

Top Stories