നാദാപുരം :(nadapuram.truevisionnews.com) ഞങ്ങളിലൊഴുകും മാനവരക്തം എന്ന സന്ദേശം പകർന്ന് ഉമ്മത്തുരിൽ അവരൊരും സ്നേഹഗാഥ രചിച്ചു. മുപ്പത്തിയഞ്ചോളം യുവാക്കൾ കൂട്ടത്തോടെ രക്തദാനം നടത്തി നാടിന് പുതിയ പാഠം പകർന്നു.
ഉമ്മത്തൂർ സൈത്തൂൻ ചാരിറ്റബിൾ സംഘവും തലശ്ശേരി മലബാർ കാൻസർ സെന്ററും സംയുക്തമായാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഔദോഗിക ഉദ്ഘാടനം രക്ത ധാനം നിർവഹിച്ചു കൊണ്ടു വളയം പോലീസ് സബ് ഇൻസ്‌പെക്ടർ ഹരിദാസൻ നിർവഹിച്ചു.



ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യുടെ മൊകേരി കോളേജിൽ നിന്നും ബി എസ് സി കെമിസ്ട്രിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീനന്ദ പാവറ്റയെ ഉപഹാരം നൽകി ആദരിച്ചു.
      സഫനാസ് പാലൊള്ളത്തിൽ അധ്യക്ഷനായി  ഖാദർ കല്ലോളി, ഹാരിസ് കൊത്തികൂടി , എം പി ഹമീദ് മാസ്‌റ്റർ,ലത്തീഫ് മാസ്‌റ്റർ പൊന്നാണ്ടി, റഫീക്ക് പൊന്നത്ത് എന്നിവർ സംസാരിച്ചു. സഫ്വാൻ പതിയായി സ്വാഗതവും  ഹുസൈൻ കോഴി പള്ളി നന്ദിയും പറഞ്ഞു.
#love #story #Ummatur; #The #youth #donated #blood #large #numbers #taught #new lesson #country


                    
                    










                    





















                                








