പ്രകടനവുമായി പുറമേരി; കുറ്റ്യാടി മണ്ഡലം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പുറമേരിയിൽ യു.ഡി.എഫ് പ്രകടനം

പ്രകടനവുമായി പുറമേരി; കുറ്റ്യാടി മണ്ഡലം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പുറമേരിയിൽ യു.ഡി.എഫ് പ്രകടനം
Mar 18, 2026 12:59 PM | By Krishnapriya S R

പുറമേരി: (nadapuram.truevisionnews.com) കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായി പാറക്കൽ അബ്ദുല്ലയെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ പാറക്കൽ അബ്ദുല്ലക്ക് അഭിവാദ്യം അർപ്പിച്ച് പുറമേരിയിൽ യുഡിഎഫ് പ്രകടനം നടത്തി.

നൂറുകണക്കിന് പ്രവർത്തകരാണ് പാറക്കൽ അബ്ദുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങിയത്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഉറച്ച വിശ്വാസത്തോടെ നടന്ന പ്രകടനത്തിന് പ്രമുഖ പ്രാദേശിക നേതാക്കളായ കെ. മുഹമ്മദ് സാലി, ടി. കുഞ്ഞിക്കണ്ണൻ, പി. അജിത്ത്, മുഹമ്മദ് പുറമേരി, കെ. ചന്ദ്രൻ മാസ്റ്റർ, ബാലൻ പരപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

കെ.എം. സമീർ മാസ്റ്റർ, ഷംസു മഠത്തിൽ, പി. അജയൻ, ആർ.കെ. റഫീഖ്, എ.കെ. ഷബിർ, കെ.പി. അമീർ എന്നിവരും പ്രകടനത്തിൽ അണിനിരന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കുറ്റ്യാടിയിൽ യു.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായിരിക്കുകയാണ്.

UDF shows strength in public after candidate announcement

Next TV

Related Stories
കല്ലാച്ചിയിൽ വായനശാലാ പ്രവർത്തകർക്കായി പരിശീലന ക്യാമ്പ് നടത്തി

Mar 18, 2026 12:12 PM

കല്ലാച്ചിയിൽ വായനശാലാ പ്രവർത്തകർക്കായി പരിശീലന ക്യാമ്പ് നടത്തി

വടകര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പരിശീലന...

Read More >>
ഗ്യാസ് ലഭ്യത ഉറപ്പാക്കണം; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ വ്യാപാരികളുടെ പ്രതിഷേധ ധർണ

Mar 18, 2026 11:33 AM

ഗ്യാസ് ലഭ്യത ഉറപ്പാക്കണം; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ വ്യാപാരികളുടെ പ്രതിഷേധ ധർണ

കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ വ്യാപാരികളുടെ പ്രതിഷേധ...

Read More >>
 രക്തസാക്ഷി സ്മരണയിൽ അഡ്വ. പി വസന്തത്തിന്റെ പര്യാടനം

Mar 18, 2026 09:11 AM

രക്തസാക്ഷി സ്മരണയിൽ അഡ്വ. പി വസന്തത്തിന്റെ പര്യാടനം

രക്തസാക്ഷി സ്മരണയിൽ അഡ്വ. പി വസന്തത്തിന്റെ...

Read More >>
Top Stories

News Roundup