കല്ലാച്ചിയിൽ വായനശാലാ പ്രവർത്തകർക്കായി പരിശീലന ക്യാമ്പ് നടത്തി

കല്ലാച്ചിയിൽ വായനശാലാ പ്രവർത്തകർക്കായി പരിശീലന ക്യാമ്പ് നടത്തി
Mar 18, 2026 12:12 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) വടകര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കുമായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

കല്ലാച്ചി ഗവ. യുപി സ്കൂളിൽ വെച്ച് നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.സി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. വായനശാലകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആധുനിക ലൈബ്രറി മാനേജ്‌മെന്റ് രീതികൾ പരിചയപ്പെടുത്തുന്നതിനുമായാണ് പരിശീലനം ഒരുക്കിയത്.

വി.ഇ. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് പ്രസിഡന്റ് എം. ജനാർദനൻ, മനോജ് അത്തോളി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. താലൂക്ക് എക്സിക്യൂട്ടീവ് അംഗം ടി. രാജൻ സ്വാഗതവും രഘുനാഥ് നന്ദിയും രേഖപ്പെടുത്തി.

താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വായനശാലാ പ്രതിനിധികൾ പരിശീലനത്തിൽ പങ്കെടുത്തു.

Content Highlight: Training camp in Kallachi under the leadership of Vadakara Taluk Library Council

Next TV

Related Stories
മഴക്കാല രോഗപ്രതിരോധം: ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ നൽകി

Jun 5, 2026 10:59 AM

മഴക്കാല രോഗപ്രതിരോധം: ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ നൽകി

ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ...

Read More >>
വ്യാപാരികൾ പരാതി നൽകി; നാദാപുരത്ത് നിരോധിത പ്ലാസ്റ്റിക് വില്പന നടത്തിയ ലൈസൻസില്ലാത്ത സ്ഥാപനം പഞ്ചായത്ത് അടപ്പിച്ചു

Jun 5, 2026 10:46 AM

വ്യാപാരികൾ പരാതി നൽകി; നാദാപുരത്ത് നിരോധിത പ്ലാസ്റ്റിക് വില്പന നടത്തിയ ലൈസൻസില്ലാത്ത സ്ഥാപനം പഞ്ചായത്ത് അടപ്പിച്ചു

നാദാപുരത്ത് നിരോധിത പ്ലാസ്റ്റിക് വില്പന നടത്തിയ ലൈസൻസില്ലാത്ത സ്ഥാപനം പഞ്ചായത്ത്...

Read More >>
നാദാപുരത്ത് ഗുണ്ടായിസമോ ? വ്യാപാരി നേതാവും ഗ്രാമ പഞ്ചായത്തംഗവും പൂട്ടിച്ച കച്ചവട കേന്ദ്രം നാട്ടുകാർ തുറപ്പിച്ചു

Jun 4, 2026 11:15 PM

നാദാപുരത്ത് ഗുണ്ടായിസമോ ? വ്യാപാരി നേതാവും ഗ്രാമ പഞ്ചായത്തംഗവും പൂട്ടിച്ച കച്ചവട കേന്ദ്രം നാട്ടുകാർ തുറപ്പിച്ചു

നാദാപുരത്ത് ഗുണ്ടായിസമോ ? വ്യാപാരി നേതാവും ഗ്രാമ പഞ്ചായത്തംഗവും പൂട്ടിച്ച കച്ചവട കേന്ദ്രം നാട്ടുകാർ തുറപ്പിച്ചു...

Read More >>
Top Stories

News Roundup

Entertainment News