#Kalakeli2024 | കലാകേളി 2024; കല്ലാച്ചി ഗവൺമെൻ്റ് യുപി സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം

#Kalakeli2024 | കലാകേളി 2024; കല്ലാച്ചി ഗവൺമെൻ്റ് യുപി സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം
Oct 1, 2024 10:55 AM | By Jain Rosviya

കല്ലാച്ചി:  (nadapuram.truevisionnews.com)നൂറാം വാർഷികം ആഘോഷിക്കുന്ന കല്ലാച്ചി ഗവൺമെൻ്റ് യുപി സ്കൂ‌ളിൽ വിദ്യാർത്ഥികളുടെ കലാമാമാങ്കത്തിന്റെ സമാപനം ഇന്ന്.

ഇന്നലെ തുടങ്ങിയ കലോത്സവത്തിന്റെ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി നിർവഹിച്ചു.

സ്‌കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും കലോത്സവത്തിൽ മാറ്റുരയ്ക്കുന്നുണ്ട്.

പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ മുഖ്യാതിഥിയായി.

പിടിഎ പ്രസിഡണ്ട് അനൂപ് സി.ടി അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപകൻ രവി എം, സ്റ്റാഫ് സെക്രട്ടറി ജെസ്സി കെ കെ, പ്രിൻഷ എം തുടങ്ങിയവർ സംസാരിച്ചു.

കലോത്സവം ഇന്ന് വൈകീട്ടോടെ സമാപിക്കും.

#Kalakeli #2024 #Kalachi #Government #UP #School #Art #Festival #concludes #today

Next TV

Related Stories
Top Stories










News Roundup






GCC News