Oct 13, 2024 06:57 PM

നാദാപുരം:(nadapuram.truevisionnews.com) ശനിയാഴ്ച രാത്രി ക്രിമിനൽ സംഘം നടത്തിയ അക്രമത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.

രാത്രി എട്ട് മണിയോടടുത്ത് ഭൂമിവാതുക്കൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ കന്നുകുളം മണികണ്ഠമഠത്തിന് സമീപത്ത് വച്ച് അക്രമി സംഘം ബൈക്ക് തടഞ്ഞു നിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചതിന്‌ശേഷമാണ് മാരകായുധങ്ങളു പയോഗിച്ച് രണ്ട് യുവാക്കളെ വധിക്കാൻ ശ്രമിച്ചത്.

വാഹനങ്ങളിൽ വന്ന യാത്രക്കാർ ഒച്ചവച്ചതിനെത്തുടർന്നാണ് അക്രമികൾ ഓടിപ്പോയത്.

ഗുരുതരമായി പരിക്കേറ്റ കൂളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷും, പൊടിപ്പിൽ വിപിൻലാലുമാണ് നാദാപുരം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സ തേടിയത്.

രണ്ട് യുവാക്കൾക്കും കാലിനും ,കൈക്കും പൊട്ടലേൽക്കുകയും, ആഴത്തിലുള്ള മുറിവുമുണ്ട്. ലഹരി സംഘത്തിൽ പെട്ടവരാണ് അക്രമി സംഘമെന്ന് നാട്ടുകാർ പറഞ്ഞു.

ഒരു മാസം മുമ്പ് ഇതേ ക്രിമിനൽ സംഘം പ്രദേശത്തെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയതിനെതിരെ വീട്ടുടമ പോലീസിൽ പരാതിനൽ കിയിരുന്നു.

ഇതിന്റെ പ്രതികാരമാണ് യുവാക്കൾക്ക് നേരെ നടന്ന അക്രമമെന്ന് കരുതുന്നു. നാട്ടിൽ അശാന്തിവിതക്കുന്ന ക്രിമിനൽ സംഘത്തിനെതിരെ ശക്തയായ പ്രതിഷേധമാണ് ഉയരുന്നത്.

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#Chili #spray #Attempt #kill #youths #Vanimel #two #seriously #injured

Next TV

Top Stories










Entertainment News