---
title: " #Rationcard | ഓൺലൈനായി അപേക്ഷിക്കാം; റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബർ 10 വരെ "
english_title: "#Apply #online #Opportunity #transfer #rationcard #BPL #category #till #December #ten "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/252432/apply-online-opportunity-transfer-rationcard-bpl-category-till-december-ten"
published_at: "2024-11-28T15:52:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/6748449c68d11_RATION_CARD.jpg"
keywords: []
---

#  #Rationcard | ഓൺലൈനായി അപേക്ഷിക്കാം; റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബർ 10 വരെ 

> **Lead Summary:** **നാദാപുരം: **റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാൻ അവസരം.

## Article Content

**നാദാപുരം: **റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാൻ അവസരം.

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (നീല, വെള്ള) റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് (ബിപിഎൽ-പിങ്ക്) മാറ്റുന്നതിന് അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് ഓൺലൈനായി ഡിസംബർ 10 വൈകിട്ട് 5 മണി വരെ അപേക്ഷ നൽകാം.

സിറ്റിസൺ പോർട്ടൽ വഴിയോ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ ആണ് അപേക്ഷിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസുമായോ ജില്ലാ സപ്ലൈ ഓഫീസുമായോ ബന്ധപ്പെടണം.

ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്-0495 2370655,

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്-0495 2374885

സിറ്റി റേഷനിംഗ് ഓഫീസ് നോർത്ത്-0495 2374565

സിറ്റി റേഷനിംഗ് ഓഫീസ് സൗത്ത്-0495 2374807

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ്-0496 2620253

വടകര താലൂക്ക് സപ്ലൈ ഓഫീസ്-0496 2522472

താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ്-0495 2224030.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/252432/apply-online-opportunity-transfer-rationcard-bpl-category-till-december-ten)