എടച്ചേരി: (nadapuram.truevisionnews.com) ഹിന്ദി നമ്മുടെ രാഷ്ട്ര ഭാഷ ആണെങ്കിലും മലയാളികൾക്ക് ഹിന്ദി അത്ര ദഹിക്കില്ല.നമുക്ക് അറിയാവുന്ന ഹിന്ദി വാക്കുകളും ചുരുക്കം.
എന്നാൽ നാദാപുരം എടച്ചേരി കൊമിളി പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് സയാന് നേരെ മറിച്ചാണ്.
ഹിന്ദി നന്നായി പറയാനും നന്നായി വായിക്കാനും അർത്ഥം മനസിലാക്കാനും ആള് മിടുക്കനാണ്.വീട്ടിൽ ജോലിക്കു വരുന്ന അഥിതി തൊഴിലാളികളോട് വരെ സയാൻ 'അച്ച' പോലെ ഹിന്ദി സംസാരിക്കും.
ഓർക്കാട്ടേരി പി കെ മെമ്മോറിയൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ.അദ്ധ്യാപകമാരുടെ അദ്ധ്യാപകനാകാൻ ഈ മിടുക്കന് കഴിയും എന്നതാണ് മറ്റൊരു സവിശേഷത.
ക്ലാസ്സിലുള്ള സുഹൃത്തായാ ഷാക്കിർ അസംക്കാരനാണ് . അവനുമായി സംസാരിക്കാൻ അദ്ധ്യാപകർക്ക് വരെ സയാന്റെ സഹായം വേണം. ഹിന്ദിയിൽ മിടുക്കനായതുകൊണ്ടു തന്നെ ഹിന്ദിയിൽ എന്നും നല്ല മാർക്കാണ് സയാന്.
ഹിന്ദി കാർട്ടൂണിൽ ഛോട്ടാ ഭിം ആണ് സയാന്റെ ഇഷ്ട കാർട്ടൂൺ.
ഉമ്മ ആയിഷയും ഉപ്പ മുനീറും സഹോദരൻ അമീനും സയാന്റെ ഹിന്ദിയോടുള്ള ഈ ഇഷ്ടത്തിന് ഒപ്പമുണ്ട്.നാട്ടുകാർക്കിടയിലും ഇപ്പോൾ സയാൻ ഒരു താരമാണ്.
#Bahut #Acha #Hindi #Saiyan #became #star #home #school