വളയം: (nadapuram.truevisionnews.com) അവിൽ മില്ലിൽ ജോലിക്കിടയിൽ ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.
പശ്ചിമബംഗാൾ സൗത്ത് ട്വന്റിഫോർ പാരഗൺസ് ദേവിപോൾ സ്വദേശി അശോക് ഹൽദാർ ( 52 ) ആണ് മരിച്ചത്. വളയം താനിമുക്കിലെ ശേഖർ ബീറ്റൺ റൈസ് മില്ലിലെ തൊഴിലാളിയാണ് അശോക്.
ഇന്ന് രാവിലെ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
#non #state #laborer #collapsed #died #during #work