നാദാപുരം: (nadapuram.truevisionnews.com) കാറിൽ കടത്തുകയായിരുന്ന നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ.
നരിപ്പറ്റ വെസ്റ്റ് ചീക്കോന്നുമ്മൽ സ്വദേശി മീമുള്ള കണ്ടി സിറാജുദ്ദീനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.44 ഗ്രാം എംഡിഎംഎ നാദാപുരം പോലീസ് കണ്ടെടുത്തു.
നാദാപുരം-തലശ്ശേരി സംസ്ഥാനപാതയിൽ തൂണേരി വേറ്റുമ്മലിൽ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. നാദാപുരം എസ്ഐ എം.പി.വിഷ്ണുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
പ്രതി സഞ്ചരിച്ചിരുന്ന കെഎൽ 18 വി 9888 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
#MDMA #car #during #vehicle #inspection #Youth #arrested #Thooneri