Jan 10, 2025 05:00 PM

നാദാപുരം: (nadapuram.truevisionnews.com) ഈ മാസം 26 മുതൽ ഫെബ്രുവരി ഒന്ന് വരെ പുളിയാവ് നാഷണൽ കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിസോൺ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ചെയർമാൻ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

കോളേജ് പരിസരത്തെ കെട്ടിടത്തിലാണ് ഓഫീസ് ആരംഭിച്ചത്. ചടങ്ങിൽ ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ ജാഫർ തുണ്ടിയിൽ, മുസ്‌ലിം ലീഗ് ദേശീയ അസി. സെക്രട്ടറി സി കെ സുബൈർ, കോളജ് കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുല്ല വയലോളി, ജനറൽ സെക്രട്ടറി മരുന്നൊളി കുഞ്ഞബ്ദുള്ള, പ്രിൻസിപ്പൽ പ്രൊഫ. എം പി യുസുഫ്, എം എസ് എഫ് ജില്ലാ പ്രസിഡന്റ്‌ അഫ്നാസ് ചോറോട്, ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്‌, തൂണേരി പഞ്ചായത്ത് പ്രസിഡന്റ്‌ സുധ സത്യൻ, വൈസ് പ്രസിഡന്റ്‌ വളപ്പിൽ കുഞ്ഞമ്മദ്, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി സുരയ്യ, ജന പ്രതിനിധികളായ റംല കുട്ട്യാപ്പാണ്ടി, മഫീദ സലീം, കെ ദ്വര, കെ എസ് യു ജില്ല സെക്രട്ടറി വി ടി സൂരജ്, മാപ്പിള കലാ അക്കാദമി, ജില്ലാ പ്രസിഡന്റ്‌ എം കെ അഷ്‌റഫ്‌, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ , മോഹനൻ പാറക്കടവ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം പി ഷാജഹാൻ, അനസ് നങ്ങാണ്ടി, മുഹമ്മദ്‌ പേരോട്, എൻ കെ മൂസ, വി അബ്ദുൽ ജലീൽ, ടി ടി കെ അമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.




#Calicut #University #BZone #Arts #Festival #welcome #team #opened #office

Next TV

Top Stories