നാദാപുരം: ഗവ യുപി സ്കൂളിലെ 'സയൻഷ്യ' ശാസ്ത്രക്ലബ് സ്കൂളിലൊരുക്കിയ പ്ലാനറ്റേറിയവും സ്പേസ് ഷോയും കുട്ടികളിൽ കൗതുകം നിറച്ചു.
കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ പ്ലാനറ്റേറിയവും ബഹിരാകാശക്കാഴ്ചകളും കാണാനുള്ള അവസരമാണ് ലഭിച്ചത്.
സ്പേസ് ഷോയിൽ താരാപഥങ്ങളും ഗാലക്സിയും വാൽനക്ഷത്രങ്ങളും മിന്നിമറ 'സയൻഷ്യ' ശാസ്ത്രക്ലബ് നേതൃത്വത്തിൽ വാട്ടർ ലോഞ്ചിങ് റോക്കറ്റ് നിർമാണം, ടെലിസ്കോപ്പ് നിർമാണം, പ്രകൃതി പഠന ക്യാമ്പുകൾ, പക്ഷിനിരീക്ഷണം, വാന നിരീക്ഷണം, ചാന്ദ്രമനുഷ്യനുമ യുള്ള അഭിമുഖം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിയത്.
പ്രധാനാധ്യാപകൻ കെ കെ രമേശൻ, സയൻഷ്യശാസ്ത്രക്ലബ് കൺവീനർ കെ പി മൊയ്തു, ആർ ജി രമ്യ, നിമ്യമുല്ലേരി തുടങ്ങിയ വർ നേതൃത്വംനൽകി.
മൂന്നുദിവസത്തെ പ്രദർശനം കാണാൻ സമീപത്തെ പ്രൈമറി വിദ്യാലയ ങ്ങളിലെ കുട്ടികൾക്കും അവസരം ഒരുക്കിയിരുന്നു
#Science #Planetarium #Nadapuram #Govt #UP #School #curiosity #children