നാദാപുരം: (nadapuram.truevisionnews.com) കഴിഞ്ഞ ജൂലൈ 30ന് വിലങ്ങാട് ഉണ്ടായ ഉരുൾ പൊട്ടലിൽ വീട് അടക്കം പോയവർക്ക് നഷ്ടപരിഹാരം നൽകാൻ റെവന്യു അധികൃതർ തയ്യാറാക്കിയ ലിസ്റ്റിൽ അപാകതകൾ കടന്ന് കൂടിയിട്ടുണ്ടെന്ന് വിലങ്ങാട് മേഖല കോൺഗ്രസ് കമ്മിറ്റി.
അർഹരായ നിരവധി ആളുകളെ ഒഴിവാക്കിയതായി യോഗം വിലയിരുത്തി. ഇപ്പോഴും വാടകക്ക് താമസിക്കുന്ന ആളുകൾ പോലും ലിസ്റ്റിൽ ഇടം പിടിച്ചിട്ടില്ല.
ഡിസംബർ 4ന് റെവന്യു മന്ത്രി തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത ഉന്നത അധികാരം യോഗം എടുത്ത തീരുമാനങ്ങൾ ഒന്നും ഇതു വരെ നടപ്പിലാക്കിയിട്ടില്ല. ഇതിനെതിരെ പ്രതിഷേധിച്ച് സമരം നടത്താനും ആദ്യ ഘട്ടം എന്ന നിലക്ക് ജനുവരി 18ന് വിലങ്ങാട് ടൗണിൽ പ്രെതിഷേധ ധർണ നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തിൽ പി എ ആന്റണി അധ്യക്ഷത വഹിച്ചു.
ഷെബി സെബാസ്റ്റ്യൻ, ജോസ് ഇരുപ്പക്കാട്ട്, പി ബാലകൃഷ്ണൻ, ശശി പി എസ്, തോമസ് മാത്യു, ബിപിൻ തോമസ്, സെൽമ രാജു,സാബു ആലപ്പാട്ട്, സോജൻ പൊന്മലക്കുന്നേൽ, ജോൺസൻ ഓലിക്കൽ,സിജിൽ തോമസ്, ബോബൻ കൂവത്തോട്ട്, ഡോമിനിക്, നാരായണൻ എം കെ തുടങ്ങിയവർ സംസാരിച്ചു.
#many #drawbacks #rehabilitation #Congress #should #resolve #immediately