തൂണേരി: (nadapuram.truevisionnews.com) കർഷക ക്ഷേവകുപ്പിന്റെ കീഴിൽ കുന്നുമ്മൽ തൂണേരി ബ്ലോക്ക് പഞ്ചായത്തുകൾ സംയുക്തമായി നടപ്പിലാക്കി വരുന്ന കൃഷിയധിഷ്ഠിത വികസന സമീപന പദ്ധതിയുടെ ഭാഗമായ ഗ്രാമദീപം എഫ്. പി. ഒ വിപണനകേന്ദ്രം നരിക്കൂട്ടിൻചാലിൽ, നാദാപുരം എം. ൽ. എ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.
140 കർഷകർ അoഗങ്ങളായിട്ടുള്ള ഗ്രാമ ദീപം കെ.ടി ബി എഫ് പി. ഒ യുടെ വിവണന കേന്ദ്രമാണ്.
കർഷകരിൽ നിന്ന് ഗുണമേൻമയുള്ള ഉല്പന്നങ്ങൾ വാങ്ങി മൂല്ല്യ വർദ്ധിത ഉല്പന്നങ്ങളാക്കി വിപണനം ചെയ്യുകയാണ് ഗ്രാമദീപം എഫ്. പി. ഒ കർഷക കൂട്ടായ്മ ചെയ്യുന്നത്.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.പി ചന്ദ്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വനജ മുഖ്യാഥിതിയായി.
സ്വപ്ന എസ്.ഡയരക്ടർ ആത്മ, ഷിജിൽ . ഒ.പി . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . സജി ഷ.. ടി.കെ.മോഹർദാസ് , ബിജു ടി.കെ., പപ്പൻ കരണ്ടോട്, ചന്ദ്ര മോഹനൻ . സുനിൽകുമാർ, വിദ്യ. പി, അശോകൻ. വി. ടി സംസാരിച്ചു.
എ. ടി. എ നാഷാദ് കുന്നുമ്മൻ സ്വഗതവും റഫിഖ് അബ്ദുല്ല നന്ദിയും പറഞ്ഞു.
#Farmers #Association #Village #Deepam #KTBFPO #Marketing #Center #inaugurated