വാണിമേൽ: (nadapuram.truevisionnews.com) വിലങ്ങാട് സെൻ്റ് ജോർജ്ജ് പള്ളി ഫൊറോന വികാരിയുടെ നേതൃത്വത്തിൽ പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്.വിദ്യാർഥികൾ ക്രിസ്മസ് ആഘോഷിച്ചു.
പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്.വിദ്യാർഥികൾ വികാരി ഫാദർ വിൽസൺ മാത്യു മുട്ടത്തു കുന്നേലിൻ്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു.
ക്രിസ്തുമത വിശ്വാസികളായി ആരും എൻ.എസ്.എസ്.ക്യാമ്പിലുണ്ടായിരുന്നില്ല. എന്നിട്ടും വിദ്യാർഥികൾ പള്ളി വികാരിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു.
ഫാദർ വിൽസൺ മാത്യു മുട്ടത്തു കുന്നേലിൻ്റെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് മുറിച്ചു
തുടർന്ന് ക്രിസ്മസ് സന്ദേശം കൈമാറി.ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ഇസ്മായിൽ വാണിമേൽ അധ്യക്ഷനായി.
പ്രിൻസിപ്പൾ എം.കെ.കുഞ്ഞബ്ദുല്ല, എം.കെ.രഞ്ജിത്ത്, ആർ. രോഹൻ, പി.ഷാഹിന എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.
#NSS #students #Perode #MIM #Higher #Secondary #School #celebrate #Christmas