പുറമേരി: (nadapuram.truevisionnews.com) കണ്ണൂർ എയർപോർട്ടിലേക്ക് വളരെ എളുപ്പത്തിൽ എത്താൻ കഴിയുന്ന പുറമേരി വെള്ളൂർ കരിങ്കൽ പാലം പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. ഏതു സമയവും വീഴാറായി നിൽക്കുകയാണ്.
നൂറ് കണക്കിന് വാഹനങ്ങളും ' ജനങ്ങളും സ്കൂൾ കുട്ടികളും സഞ്ചരിക്കുന്ന പാലമാണ്. എത്രയും പെട്ടന്ന് പാലം പുനർനിർമ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു പുറമേരി സെക്ഷൻ സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
പുറമേരി കമ്മ്യൂണിറ്റി ഹാളിൽ സ: സി.എം.വിജയൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം യൂണിയൻ ജില്ല കമ്മിറ്റി അംഗം സ:പി.പി.ചാത്തു ഉദ്ഘാടനം ചെയ്യുതു.
എം.ടി.കെ.മനോജൻ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി സ: എ.ടി.കെ. ഭാസ്ക്കരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ. കെ.പ്രകാശൻ ആലിക്കുട്ടി ഹാജി. സി പി എം എൽസി. അംഗം സ: ടി. സുധീഷ് എന്നിവർ അഭിവാദ്യം ചെയ്യത് സംസാരിച്ചു.
എം.കെ. ഗോപാലം എം.ബാബു എ.കെ. അനൂപ് പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഇ.. എം. സുനിൽ സ്വാഗതം പറഞ്ഞു. എം.കെ. ഗോപാലൻ നന്ദി പറഞ്ഞു.
പ്രസിഡണ്ട് എം. ടി.കെ.മനോജൻ, വൈ: പ്രസിഡണ്ടുമാർ ഇ. എം. സുനിൽ, കെ. കെ. സുരേന്ദ്രൻ, സെക്രട്ടറി സെക്രട്ടറി, ജോ:സെക്രട്ടറിമാർ എം.ബാബു, ബൈജു, ട്രഷറർ എം.കെ. ഗോപാലൻ എന്നിവർ ഭാരവാഹികളായി.
#Reconstructing #granite #bridge #Purameri #CITU