നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ,വളയം റോഡിൽ സർക്കാർ ഭൂമി കൈയേറി നിർമ്മാണപ്രവർത്തി ബി ജെ പി തടഞ്ഞു.
ഓത്തിയിൽ മുക്കിൽ പ്രവർത്തിക്കുന്ന ഓത്തിയിൽ കൺവെൻഷൻ സെന്ററാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി കൈയേറി നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത് .
വിവരം അറിഞ്ഞ ബിജെപി മണ്ഡലം പ്രസിഡന്റ് കെ.കെ രഞ്ജിത്തിന്റെ നേതൃത്യത്തിലാണ് ഇന്നലെ പ്രവർത്തി തടഞ്ഞത്. സ്ഥാപനത്തിന്റെ മുന്നിലെ സർക്കാർ ഭൂമി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നിരത്തി ചെങ്കൽ ഉപയോഗിച്ച് കെട്ടുകയും, സിമന്റ് കട്ടകൾ വിരിക്കാനുള്ള ശ്രമവുമാണ് തടഞ്ഞത്.
ഈ സ്ഥലത്ത് തന്നെ വൻ കുഴികൾ നിർമ്മിച്ച് സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ മാലിന്യം ഒഴുക്കാനുള്ള ശ്രമവും പ്രവർത്തകർ തടഞ്ഞു. തുടർന്ന് വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും ചെയ്തു.
തുടർന്ന് നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാനും , കെട്ടിയ ഭാഗം ഉടൻ പൊളിച്ചു മാറ്റാനും അധികൃതർ നിർദേശം നൽകി. മണ്ഡലം പ്രസിഡണ്ട് കെ.കെ രഞ്ജിത്ത്, പി മധു പ്രസാദ്, മത്തത്ത് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
#BJP #blocked #construction #government #land #encroachment