നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തിയുടെ നേത്യത്വത്തിൽ നടത്തിയ ഷോർട്ട് ഫിമിം മൽസരത്തിൽ സംസ്ഥാന തലത്തിൽ ജേതാവായ ഷോർട്ട് ഫിലിമിനുളള അവാർഡ് സമ്മാനിച്ചു.
പേരോട് സ്‌കൂളിലെ ജേർണലിസം അധ്യാപകനായ ഇസ്മായിൽ വാണിമേൽ സംവിധാനം ചെയ്ത 'അച്ഛന്റെ മകൻ' എന്ന ഷോർട്ട് ഫിലിമിനാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സമ്മാനം ലഭിച്ചത്.
പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ മീഡിയ ക്ലബ്ബും എൻ.എസ്.എസും ചേർന്നാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത്.
അവാർഡ് വിതരണവും 10000 രൂപയുടെ ചെക്കും ജോയിന്റ് എക്‌സൈസ് കമ്മീഷണർ (നോർത്ത് സോൺ) കെ.എസ്.ഷാജി ഇസ്മായിൽ വാണിമേലിന് സമ്മാനിച്ചു.
ലഹരിക്കെതിരെയുളള പോരാട്ടത്തിൽ എല്ലാവരും ഒരു മനസോടെ രംഗത്തിറങ്ങണമെന്നും ലഹരിക്കെതിരെ സമൂഹമാധ്യമങ്ങൾ വഴിയുളള പ്രചരണം ശക്തിപ്പെടുത്തണമെന്നും അദേഹം പറഞ്ഞു.
ചടങ്ങ് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധസത്യൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.കെ.മുഹമ്മദ് എടച്ചേരി അധ്യക്ഷനായി.
ബംഗ്ലത്ത് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ വട്ടപ്പാട്ടിൽ എ.ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
നാദാപുരം എക്‌സൈസ് ഇൻസ്‌പെക്ടർ അനുമോൻ ആന്റണി,വാർഡ് മെമ്പർ പി.ഷാഹിന,പ്രിൻസിപ്പൾ ഇൻചാർജ്ജ് എ.കെ.രജ്ഞിത്ത്,ജാഫർ വാണിമേൽ,ടി.പി.സുമയ്യ,അസീസ് ആര്യമ്പത്ത്,ഇസ്മായിൽ വാണിമേൽ എന്നിവർ സംസാരിച്ചു.
#Against #intoxication #Awarded #Best #Short #Film