കല്ലാച്ചി: (nadapuram.truevisionnews.com) കോഴിക്കോടിനെ പ്രതിനിധീകരിച്ച് അപ്പീലിലൂടെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവ വേദിയിലെത്തിയ ആർ.എ.സി കടമേരി ഹയർ സെക്കൻ്ററി ടീം തിളങ്ങുന്ന നേട്ടവുമായാണ് ഹയർ സെക്കന്ററി വിഭാഗത്തിൽ അറബന മുട്ട് മത്സരത്തിൽ എ ഗ്രെയ്‌ഡ് കരസ്ഥമാക്കി നാട്ടിലേക്ക് മടങ്ങുന്നത്.
കഴിഞ്ഞ നാല് വർഷവും അറബനയുടെ കോഴിക്കോടിൻ്റെ കുത്തക ആർ.എ.സി ക്കായിരുന്നു.
സജാദ് വടകരയുടെ ശിക്ഷണത്തിലായിരുന്നു വിദ്യാർഥികൾ പരിശീലനം നേടിയത്. കോയ കാപ്പാടും നിയാസ് കാന്തപുരവുമാണ് ടീമിനാവശ്യമായ ഈണവും വരികളും ചിട്ടപ്പെടുത്തിയത്.
മുഹമ്മദ് സുബൈർ, മുഹമ്മദ് ഫർഹാൻ, വി.പി മുഹമ്മദ്, മുഹമ്മദ് നിഹാൽ, മുഹമ്മദ് ഷഫാദ്, സി മുഹമ്മദ്, റസാ മുഹമ്മദ് പി.പി, മുഹമ്മദ് നജാദ്, അബ്‌ദുൾ ഹസീബ്, മുഹമ്മദ് നിഹാൽ എന്നിവരായിരുന്ന ടീമംഗങ്ങൾ.
#reached #stage #through #appeal #A #grade #shines #RAC #Arabana #team