നാദാപുരം: (nadapuram.truevisionnews.com) പയന്തോങ്ങ് ടൗണിൽ നിന്നും കുറ്റിപ്രം പാറയിൽ ക്ഷേത്രത്തിലേക്കുള്ള റോഡിൻ്റെ നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി.
ക്ഷേത്രം നവീകരണ കലശവുമായി ബന്ധപ്പെട്ട് സ്വകാര്യ കണ്ണാശുപത്രിയുമായി സഹകരിച്ച് ക്ഷേത്ര പരിസരത്ത് നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രം കമ്മിറ്റി പ്രസിഡൻറ് നൽകിയ പരാതിയെ തുടർന്നാണ് ഗ്രാമ പഞ്ചായത്തിൻ്റെ നടപടി. റോഡ് തകർന്നതിനെ തുടർന്ന് പ്രദേശവാസികളും ഭക്ത ജനങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്.
സി കെ ഹേമരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് വിജയൻ പൊന്നങ്കോട്ട് ക്യാമ്പ് അവ ലോകനം നടത്തി.
ബിജു മാസ്റ്റർ പി കെ , മാതൃസമിതി പ്രസിഡൻ്റ് ലത പരത്തോടി , ഡോ ഷീജ എന്നിവർ ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി രാജീവൻ പി ടി കെ സ്വാഗതവും ശ്രീജിത്ത് കരിമ്പിൽ നന്ദിയും പറഞ്ഞു.
#Kutipram #parayil #temple #road #renovation #work #soon #VVMuhammadali