വാണിമേൽ: [nadapuram.truevisionnews.com] കോടികൾ ചെലവിട്ട് നടത്തുന്ന ഭൂമിവാതുക്കൽ താഴെഅങ്ങാടി-കന്നുകുളം റോഡ് നവീകരണം ഇഴഞ്ഞുനീങ്ങുന്നത് പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെ വലയ്ക്കുന്നു.
ജനുവരി ആദ്യവാരത്തോടെ നിർമാണം പൂർത്തിയാകുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും ടാറിങ് പ്രവൃത്തികൾ ഇപ്പോഴും തുടങ്ങിയിട്ടില്ല.10 മീറ്റര്‍ വീതിയിലാണ് റോഡ് വികസനം.
ഏകദേശം രണ്ടരക്കിലോമീറ്റര്‍ ദൂരമാണ് റോഡ് നവീകരിക്കുന്നത്. കൂത്തുപറമ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മാണക്കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. റോഡ് നവീകരണത്തിന് ആവശ്യമായ സാധനങ്ങള്‍ വേണ്ടത്ര ലഭിക്കാത്തതാണ് പ്രവൃത്തിക്ക് ചെറിയ താമസം നേരിടുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം
എന്നാൽ പ്രധാന ടൗണുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് തകർന്നു കിടക്കുന്നത് വലിയ യാത്രാദുരിതമാണ് സൃഷ്ടിക്കുന്നത്. മലയോര ഹൈവേയുടെ ഭാഗമായി കന്നുകുളം-വിലങ്ങാട് ടൗൺ ഭാഗങ്ങളിലും, കന്നുകുളം മുതൽ മുടിക്കൽ വരെയുള്ള ഭാഗങ്ങളിലും റോഡ് നവീകരണം പുരോഗമിക്കുന്നുണ്ട്.

ഇതിനിടയിലാണ് പ്രധാന പാതയിലെ ടാറിങ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Vanimel-Kannukulam road renovation delayed










































