നാദാപുരം: [nadapuram.truevisionnews.com] രൂക്ഷമായ കൊതുകു ശല്യത്തില്‍ വലഞ്ഞ് കല്ലാച്ചി. ഓടകളില്‍ കെട്ടികിടക്കുന്ന മലിനജലമാണ് കൊതുകു ശല്യത്തിന് കാരണമാകുന്നത്. ഇതു മൂലം ടൗണിലെ വ്യാപാരികളും നാട്ടുകാരും പൊറുതി മുട്ടിയിരിക്കുകയാണ്.
സന്ധ്യയായാല്‍ കൊതുകു നിര്‍മാര്‍ജനത്തിനുള്ള ഉപാധി തേടുകയാണ് നാട്ടുകാര്‍. പ്രാരംഭ പണികള്‍ ആരംഭിക്കുകയും പിന്നീട് മുടങ്ങുകയും ചെയ്ത മത്സ്യ മാര്‍ക്കറ്റിന് സമീപം ഓടകള്‍ തമ്മില്‍ യോജിപ്പിക്കാന്‍ കഴിയാതെ തുറന്നിട്ട നിലയിലാണ്.
ഫോഗിങ്, കൊതുക് നശീകരണ മാര്‍ഗങ്ങള്‍ എന്നിവ നടത്തി കൊതുക് ശല്യം കുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊതുകു ജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പഞ്ചായത്തും ആരോഗ്യ വകുപ്പും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Kallachi plagued by mosquito infestation










































