തളീക്കര: (kuttiadi.truevisionnews.com) പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ നിസ്‌കരിച്ച് വരികയായിരുന്ന യുവാവിനെയും തുടർന്ന് വീട്ടിൽ കയറി കുടുംബത്തെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
പ്രതികളായ സുഹൈർ അഹമ്മദ്, ഷാനിദ് പൂളക്ക,അസീസ് കുനിയേൽ,ഷമീർ പൂളക്ക, ഫൈസൽ അമ്പലക്കണ്ടി, നവാസ് കുനിയേൽ,അമീർ എ.പി.കെ,എന്നിവർക്കെതിരെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
143,147,148,341,323,324,451,506,149 തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആണ് എഫ് ഐ ആർ തയ്യാറാക്കിയത്.
അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് യുവാവിനെയും ഭാര്യയെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് അഡ്മിറ്റു ചെയ്തിരുന്നു.
#case #attempted #murder #youth #his #family #police #filed #chargesheet