തൂണേരി : (nadapuram.truevisionnews.com) തൂണേരി ഗ്രാമ പഞ്ചായത്തിൻ്റെയും തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള പരിശീലന ക്യാമ്പും കിടപ്പുരോഗികൾക്കുള്ള ഉപകരങ്ങൾ കൈമാറലും നടന്നു.
പാലിയേറ്റീവ് ഉപകരണങ്ങൾ കുണ്ടാഞ്ചേരി മൊയ്തു ഹാജി മെഡിക്കൽ ഓഫീസർ ഡോ:അബ്ദുൽ സലാമിന് കൈമാറി തൂണേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കും കരമൽ ഉദ്ഘാടനം ചെയ്തു.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഷാഹിന, മെമ്പർമാരായ ടി എൻ രജ്ഞിത്ത്, ലിഷ കുഞ്ഞിപ്പുരയിൽ, കൃഷ്ണൻ കാനന്തേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, അനിത, പാലിയേറ്റീവ് പ്രവർത്തകരായ ഹേമചന്ദ്രൻ മാസ്റ്റർ, ബാലരാജ് മാസ്റ്റർ, ജയപ്രകാശൻ മാസ്റ്റർ, സിസ്റ്റർ സുധ സലാം തൂണേരി എന്നിവർ സന്നിഹിതരായി.
പാലിയേറ്റീവ് സംസ്ഥാന കൺവീനർ എം.ജി പ്രവീൺ വളണ്ടിയർമാർക്ക് ക്ലാസെടുത്തു.
#Palliative #Day #training #camp #handover #equipment #held