വളയം: (nadapuram.truevisionnews.com) ചെക്യാട് പഞ്ചായത്തിലെ നെല്ലിക്കാപ്പറമ്പ് വളയം പഞ്ചായത്തിലെ ഇരുന്നിലാട് കുന്നിൽ ചെങ്കൽ ഖനന നീക്കത്തിനെതിരെ നാട്ടുകാർ കലക്ടർക്ക് നിവേദനം നൽകി.
ഖനന നീക്കത്തിന് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നും ജനവാസ മേഖലയിലെ ഖനനം പരിസ്ഥിതി ആഘാതം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ പഞ്ചായത്തംഗം കൂടത്താം കണ്ടി സുരേഷ്, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പി.കുമാരൻ, കെ.പി.നാണു, കെ. പി. കുമാരൻ, എൻ.പി.സുധീഷ്, യു.പി.കുഞ്ഞിക്കണൻ തുടങ്ങിയ ആക്ഷൻ കമ്മിറ്റി ഭാരവാഹികളാണ് കലക്ടർക്ക് നിവേദനം സമർപ്പിച്ചത്.
നിരവധി തവണ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശമാണ് ഇത്. ഖനനത്തിന് അനുമതി കൊടുത്തത് എങ്ങിനെയാണെന്നത് അന്വേഷിക്കണമെന്ന് നാട്ടുകാർ കലക്ടറോട് ആവശ്യപ്പെട്ടു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കലക്ടർ ഉറപ്പ് നൽകി.
#Petition #Collector #Nellikkapparump #Locals #against #red #coal #mining #operation #Irunnilad #Hill