നാദാപുരം: മുസ്ലിം ലീഗുകാർ വെടിവച്ചു കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ ചെക്യാട് യൂണിറ്റ് പ്രസിഡന്റും സിപിഐ എം പ്രവർത്തകനു മായ പി വി സന്തോഷിന്റെ 24- ം രക്തസാക്ഷിത്വ വാർഷിക ദിനം സിപിഐ എം ആഭിമുഖ്യ ത്തിൽ ആചരിച്ചു.
പ്രഭാതഭേരി, രക്തസാക്ഷി കുടീരത്തിൽ പുഷ് പാർച്ചന, പതാക ഉയർത്തൽ, അനുസ്മരണ സമ്മേളനം എന്നിവ നടന്നു.
അനുസ്‌മരണ സമ്മേളനം ജില്ലാ കമ്മിറ്റി അം ഗം വി പി കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.
വി കെ ശ്രീധരൻ അധ്യക്ഷനായി.
ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ പ്രോനാഥ്, പിപിചാത്തു, ഏരിയാ സെക്രട്ട റി.എ മോഹൻദാസ്, കെ പി പ്രഭി ഷ്, വി കെ ഭാസ്കരൻ, എം കു ഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
കെ പി കുമാരൻ സ്വാഗതം പറഞ്ഞു. രാവിലെ രക്തസാക്ഷി മണ്ഡപത്തിന് സമീപം ചേർന്ന യോഗത്തിൽ വി കെ ശ്രീധരൻ അധ്യക്ഷനായി
#CPIM #observes #PVSantosh #martyrdom #day