Featured

#rescue | കയർപൊട്ടി; കിണറ്റിൽ വീണ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

News |
Jan 15, 2025 04:36 PM

നാദാപുരം: (nadapuram.truevisionnews.com) കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടയിൽ കിണറ്റിൽ വീണ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന. വെള്ളൂരിലെ കൊയമ്പ്ര താഴെ കുനി ഗണേശ (45) നാണ് അപകടത്തിൽപ്പെട്ടത്.

വെളളൂർ ദാമോദരൻ കോരിച്ചിക്കാട്ടിൽ എന്നയാളുടെ വീടിനോട് ചേർന്ന കിണർ ഇറങ്ങി വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ കയർ പൊട്ടി തൊഴിലാളി താഴെ വീഴുകയായിരുന്നു.

അപകട വിവരം ലഭിച്ചതിനെ തുടർന്ന് നാദാപുരം സ്റ്റേഷൻ ഓഫീസർ വരുൺ എസ് ൻ്റെ നേതൃത്വത്തിൽ എത്തിയ സേന പരിക്ക് പറ്റി കിടക്കുകയായിരുന്ന കിണർ തൊഴിലാളിയെ ഉടൻ തന്നെ റോപ്പ്, സേഫ്റ്റി ബെൽറ്റ്‌, സ്ട്രെക്ച്ചർ, എന്നിവയുടെ സഹായത്തോടെ സേനയിലെ ഫയർ & റെസ്ക്യൂ ഓഫീസർമാരായ അനൂപ് കെ കെ , വൈഷണവ്ജിത്ത് ടി കെ എന്നിവർ കിണറ്റിലിറങ്ങി മറ്റു സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ വീഴ്ചയിൽ നട്ടെല്ലിന് പരിക്ക് പറ്റിയ സംശയം ഉള്ളതുകൊണ്ട് സ്ട്രക്ചർ നോട്ട് ഉപയോഗിച്ച് കൂടുതൽ പരിക്കുകൾ ഇല്ലാതെ സുരക്ഷിതമായി പുറത്ത് എത്തിച്ച ശേഷം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

രക്ഷാപ്രവർത്തനത്തിൽ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ എസ് സുജാത് , ഫയർ & റെസ്ക്യൂ ഓഫീസർമാരായ ലിനീഷ് കുമാർ കെ എം, ഷാംജിത്ത് കുമാർ കെപി, അജേഷ് ഡി, ഷാഗി ൽ കെ എന്നിവർ പങ്കാളികളായി.




#fire #brigade #rescued #young #man #fell #well

Next TV

Top Stories










News Roundup