കല്ലാച്ചി: (nadapuram.truevisionnews.com) ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ വിദ്യാർത്ഥികൾക്കായുള്ള വിഭാഗമായ ജൂനിയർ ജെസി വിംഗ് കല്ലാച്ചിയിൽ പ്രവർത്തനം ആരംഭിച്ചു.
കുട്ടികളുടെ വ്യക്തിപരമായ കഴിവുകൾ വികസിപ്പിക്കുകയും അവരിൽ നേതൃഗുണങ്ങൾ പരിപോഷിപ്പിച്ച് ഉത്തരവാദിത്ത ബോധമുള്ള പുതുതലമുറയെ ലോകത്തിന് സംഭാവന ചെയ്യുകയുമാണ് ജൂനിയർ ജെസിവിംഗിന്റെ ലക്ഷ്യം.
ജെ ജെ വിംഗിന്റെ ചെയർപേഴ്സൺ ഹയ അബൂബക്കറും സെക്രട്ടറി ദേവതീർത്ഥയും ട്രെഷറർ വൈഷ് വിയും, വൈസ്‌ചെയർപേഴ്സൻ മാരായി മുഹമ്മദ് ഷെ സിൽ, ആൻവിയ എന്നിവരും ചുമതലയേറ്റു.
മേഖലയിൽ ഉള്ളവിദ്യാർത്ഥികളുടെവ്യക്തിവികാസത്തിനുവേണ്ടിവിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് ചെയർ പേഴ്സൺ ഹയ അബൂബക്കർ വ്യക്തമാക്കി.
ജെ സി ഐ സോൺ വൈസ് പ്രസിഡന്റ് സെനറ്റർ അജീഷ് ബാലകൃഷ്ണൻ, ജെസിഐ സോൺ ഡയറക്ടർ ജെസി വിനീത് എന്നിവരും ജെസിഐ കല്ലാച്ചി പ്രസിഡന്റ് ഷംസുദ്ദീൻ ഇല്ലത്ത്, ഹാരിസ്‌മാസ്റ്റർ, ജൂനിയർ ജെസി കോർഡിനേറ്റർ സമീന ടീച്ചർ, സെക്രട്ടറി ഷംസീർഅഹ്മദ്, ട്രെഷറർ ശ്രീജേഷ് ഗിഫ്റ്ററി,കെ പി ആർ നാഥൻ, സൈനബ സുബൈർ എന്നിവർ സംബന്ധിച്ചു.
വാർഷികപരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സോൺ ട്രെയിനർ റഊഫ് എളേറ്റിൽ എക്സാംകൂളർ എന്ന പേരിൽ സ്‌ട്രെസ് മാനേജ്മെന്റ് ട്രെയിനിംഗ് നൽകി.
#Junior #JC #Wing #Kallachi #inculcate #leadership #qualities #students