നാദാപുരം: സംസ്ഥാന സർക്കാറിൻ്റെ "അതിദരിദ്രരില്ലാത്ത കേരളം" പദ്ധതിയിൽ വളയം ഗ്രാമ പഞ്ചായത്ത് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനത്ത്. സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും വളയം പഞ്ചായത്തിനാണ്.
തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ പുരസ്കാരം മന്ത്രി എം ബി രാജേഷ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രതീഷ്, ജന പ്രതിനിധികൾ, ജീവനക്കാർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ഷർമിള മേരി ജോസഫ് ഐ എ എസ്, പ്രിൻസിപ്പൽ ഡയറക്‌ടർ ശ്രീറാം സാംബശിവറാവു, സ്പെഷ്യൽ സെക്രട്ടറി പി വി അനുപമ, എ ഡി എം :സി മുഹമ്മദ് റഫീക്ക് എന്നിവർ സന്നിഹിതരായി.
സർക്കാറിൻ്റെ ആദ്യ മന്ത്രിസഭായോഗമാണ് പദ്ധതി പ്രഖ്യാപിച്ചത് തുടർന്ന് 2021 ജൂലൈ മുതൽ 2202 ജനുവരി വരെ വാർഡ്‌തലത്തിൽ ജനകീയ സമിതികൾ രൂപീകരിച്ച് നടത്തിയ സർവ്വെയുടെ ഭാഗമായി കണ്ടെത്തിയ കുടുംബങ്ങളെ തിരഞ്ഞെടുത്ത് വാർഡ്‌തല സമിതികളും,പഞ്ചായത്ത്‌തലസമിതിയും, ഭരണസമിതി യോഗവും, പട്ടിക അംഗീകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

ഭക്ഷണം, സുരക്ഷിതമായ വാസവസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യ പരിപാലനം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതി.
ഇത് സമയ ബന്ധിതമായി നടപ്പിലാക്കി അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഭവന നിർമാണം ഉൾപ്പടെ പൂർത്തിയാക്കാൻ വളയം പഞ്ചായത്തിന് സാധിച്ചു.
ഭക്ഷണ ലഭ്യതകുറവ്, അടിസ്ഥാന വരുമാനമില്ലായ്മ, ആരോഗ്യകരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുടുംബങ്ങൾക്കാവശ്യമായ കാര്യങ്ങൾ കൃത്യമായി തുടർന്നു വരുന്നു.
പദ്ധതിമികച്ച നിലയിൽ നടപ്പിലാക്കി നേട്ടംകൈവരിക്കാൻ നേതൃത്വം നൽകിയ ജനപ്രതിനിധികൾ, ജീവനക്കാർ, ജനകീയ സമിതി പ്രവർത്തകർ തുടങ്ങിയവരെ പ്രസിഡണ്ട് കെ പി പ്രദീഷ് അഭിനന്ദിച്ചു.
#Kerala #without #ultra #poor #Valayama #gram #panchayat #district #first




![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/480/image-uploads/694cc858753e1_nadapuram4.jpg)






![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)
























.jpeg)





