വാണിമേൽ: (nadapuram.truevisionnews.com) സാധരണക്കാരുടെ ആശ്രയ കേന്ദ്രമായ റേഷൻ കടയിൽ അരി ഉൾപ്പെടെയുള്ള സാധനങ്ങൾ ലഭ്യമല്ല. റേഷൻ സംവിധാനം തകർത്തു കൊണ്ടിരിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു വാണിമേൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടയുടെ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജമാൽ കോരങ്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ കെ മുത്തലിബ് അധ്യക്ഷത വഹിച്ചു.
നങ്ങാണ്ടി സുലൈമാൻ, ബാലകൃഷ്ണൻ കെ, ടി കെ മൊയ്തുട്ടി, യു പി ജയേഷ്‌കുമാർ,കല്ലിൽ കുഞ്ഞബ്ദുള്ള,കെ പി ഹമീദ്, ചള്ളയിൽ കുഞ്ഞാലി, കെ പി മൊയ്തു ഹാജി, കെ പി വിജയൻ, രാജൻ കമ്പ്ലിപ്പാറ, സമീർ കെ കെ, ശോഭ എം കെ, മാതു മലോക്കുന്ന്, സമീർ എം പി, ലിബിത് കെ, കുമാരൻ എ പി, സജീഷ് കുമാർ കല്ലിൽ എന്നിവർ സംസാരിച്ചു.
അബ്ദുള്ള കെ പി സ്വാഗതവും യാസർ പി വി നന്ദിയും പറഞ്ഞു.
#Congress #organized #dharna #front #ration #shop #Vanimel