നാദാപുരം: ജവഹർ ബാൽ മഞ്ച് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കല്ലാച്ചിയിൽ നിന്നും നാദാപുരത്തേക്ക് സ്നേഹ യാത്ര നടത്തി.
കല്ലാച്ചി കോടതി റോഡിൽ നിന്നും ആരംഭിച്ച യാത്രയിൽ നൂറുകണക്കിന് കുട്ടികളും പൊതുജനങ്ങളും പങ്കെടുത്തു.നിശ്ചലദൃഷ്യങ്ങൾ, ദഫ്, കോൽക്കളി, ബേൻറ്റ് , ചെണ്ട, ശിങ്കാരിമേളം , നർത്തനൃത്ത്യങ്ങൾ എന്നിവ അരങ്ങേറി.
ഡി സി സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺകുമാർ കല്ലാച്ചിയിൽ വെച്ച് ജവഹർ ബാൽ വേദി ബ്ലോക്ക് ചെയർമാൻ അഖിലേഷ് വരയത്തിന് പതാക കൈമാറിക്കൊണ്ട് യാത്ര ഉദ്ഘാടനം ചെയ്തു.
#Republic #Day #Celebration #Jawahar #Bal #Manch #conducted #Sneha #Yatra