നാദാപുരം: [nadapuram.truevisionnews.com] അരൂർ കോട്ടയുള്ളതിൽ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ വിവിധ പൂജാകർമ്മങ്ങൾക്ക് പുറമെ അരൂർ കല്ലുമ്പുറം കുളങ്ങര ശാസ്താ ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച പ്രൗഢഗംഭീരമായ ഗ്രാമപ്രദക്ഷിണ ഘോഷയാത്ര രാത്രി ഒൻപതരയോടെ കോട്ടയുള്ളതിൽ ക്ഷേത്രത്തിൽ സമാപിച്ചു.
നൂറുകണക്കിന് ഭക്തജനങ്ങളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് (ശനിയാഴ്ച) രാവിലെ അക്ഷരശ്ലോക സദസ്സോടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ട് ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരം ആറ് മണിക്ക് ദീപാരാധനയും തുടർന്ന് ഏഴ് മണിക്ക് സർപ്പബലി, ഭഗവതി സേവ തുടങ്ങിയ വിശേഷാൽ പൂജകളും നടക്കും. രാത്രി എട്ടു മണിക്ക് അരങ്ങേറുന്ന മെഗാ ഷോ ചടങ്ങുകൾക്ക് മാറ്റുകൂട്ടും.
ആഘോഷങ്ങൾ സമാപിക്കുന്ന ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് മഹാഗണപതി ഹോമവും മഹാമൃത്യുഞ്ജയ ഹോമവും നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മധ്യാഹ്ന പൂജയെത്തുടർന്ന് പ്രസാദ ഊട്ട് ഉണ്ടായിരിക്കും.

വൈകുന്നേരം ആറ് മണിക്ക് നിറമാല ചാർത്തൽ, ഏഴ് മണിക്ക് തായമ്പക എന്നിവയ്ക്ക് ശേഷം എട്ടു മണിക്ക് ശ്രീകുമാർ പയ്യന്നൂർ അവതരിപ്പിക്കുന്ന തിടമ്പ് നൃത്തം നടക്കും. രാത്രി ഒൻപത് മണിക്ക് അത്താഴപൂജയോടെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനമാകും.
Shiva temple dedication day festival in Kottayam


































.jpeg)







