പുറമേരി: (nadapuram.truevisionnews.com) മുതുവടത്തൂർമൈത്രി റസിഡൻസ് അസോസിയേഷൻ ആശാ ഹെൽത്ത് സെന്റർ ഓർക്കാട്ടേരിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിഭേഷ് കാട്ടിൽ, സി പി ബിനു, പ്രജീഷ് മഞ്ഞളാടത്തിൽ, കെ പ്രദീപ് കുമാർ, കെ.പി നാണു വടക്കേട്ടിൽ എന്നിവർ സംസാരിച്ചു.
സർജറി,ജനറൽ മെഡിസിൻ,പീഡിയാട്രിക് വിഭാഗങ്ങളിൽ ഡോ.പി ജിജിൻ രാജ്, ഡോ.ആർ ഹരികൃഷ്ണൻ, ഡോ.പി ആദിൽ എന്നിവർ രോഗികളെ പരിശോധിച്ചു.
വടകര കർമ്മ ചാരിറ്റബിൾ ട്രസ്റ്റ് രോഗികൾക്കുള്ള മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു. ഷുഗർ, രക്തസമ്മർദ്ദം, രക്തഗ്രൂപ്പ് എന്നിവയുടെ നിർണയവും ക്യാമ്പിൽ നടന്നു .
ജീവിതശൈലി രോഗങ്ങളെ കുറിച്ച് ഡോ.ഹരികൃഷ്ണൻ ബോധവൽക്കരണ ക്ലാസ് നടത്തി.
#Diagnosis #Camp #Muthuvadthur #Maitri #Residence #Association #Mega #Medical #Camp