എടച്ചേരി: ബ്ലഡ് ഡോണേഴ്‌സ് കേരള വടകര താലൂക്ക് കമ്മിറ്റിയുടെ എട്ടാം വാർഷികാഘോഷം ഉദ്ഘാടനവും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച ആശുപത്രികൾക്കും സന്നദ്ധ സംഘടനകൾക്കുമുള്ള മൊമെന്റോ വിതരണവും എടച്ചേരി തണലിൽ ഇ കെ വിജയൻ എം എൽഎ ഉദ്ഘാടനം ചെയ്തു.

ബി ഡികെ രക്ഷാധികാരി വത്സരാജ് മണലാട്ട് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ, എടച്ചേരി എസ്‌ഐ കെ രാജേഷ്, അൻസാർ ചേരാപുരം, അമൽജിത്ത് കോട്ടപ്പള്ളി, വി എസ് ഹസ്സൻ, ഡോ. നിതിൻ ഹെൻട്രി, ഷാജഹാൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ മാനസ മനോജ് മുഖ്യാതിഥിയായി ക്യാമ്പുകൾ സംഘടിപ്പിച്ചു. സംഘടനകൾക്കും ആശുപത്രി രക്തബാങ്ക് ടീമംഗങ്ങൾക്കും മാനസ മനോജിനും ഇ കെ വി ജയൻ എംഎൽഎ ഉപഹാരം നൽകി.
#Blood #Donors #anniversary #celebration #momento #distribution