Apr 2, 2025 07:52 PM

നാദാപുരം: (nadapuram.truevisionnews.com) മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിന്റെ ഈദ്- വിഷു ആഘോഷ പരിപാടികൾ 'മൈലാഞ്ചിക്കൊന്ന' ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് നടന്ന സാംസ്‌കാരിക സായാഹ്നം വൈദ്യർ അക്കാദമി ജോ. സെക്രട്ടറി ഫൈസൽ എളെറ്റിൽ ഉദ്ഘാടനം ചെയ്തു.

നാദാപുരം ഉപകേന്ദ്രം സെക്രട്ടറി സി എച്ച് മോഹനൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കണേക്കൽ സ്വാഗതം പറഞ്ഞു.

അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ, വാർഡ് മെമ്പർ സി ടി കെ സമീറ, മുഹമ്മദ്‌ ബംഗ്ലത്ത്, പി പി ചാത്തു, അഡ്വ. എ സജീവൻ, അബ്ദുല്ല വയലോളി, കെ വി നാസർ, കെ ടി കെ ചന്ദ്രൻ, പുലിക്കോട്ടിൽ ഹൈദരലി, കുന്നത്ത് മൊയ്തു മാസ്റ്റർ, എം കെ അഷ്‌റഫ്‌, കരിമ്പിൽ ദിവാകരൻ, കോടോത്ത് അന്ത്രു, എരോത്ത് ഫൈസൽ, എസ് എം അഷ്‌റഫ്‌ സംസാരിച്ചു.

തുടർന്ന് ഇശലിമ്പം പരിപാടിയും പ്രാദേശിക കലാകാരന്മാരുടെ സംഗീത വിരുന്നും നടന്നു. ഏപ്രിൽ 13 ന് വിഷു ആഘോഷ പരിപാടി നടക്കും

#Mylanchikonna #Vaidyar #Academy #Eid #Vishu #celebration #programs #begin #Nadapuram

Next TV

Top Stories










News Roundup