നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയിൽ സംസ്ഥാനപാത കയ്യേറി വാഹന ഗതാഗതം തടസപ്പെടുത്തി റോഡിൽ പടക്കം പൊട്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

കല്ലാച്ചി ചീറോത്ത് മുക്ക് സ്വദേശി നടുവത്ത് വീട്ടിൽ ഇമ്രാൻ ഖാൻ (28), കല്ലാച്ചി സ്വദേശികളായ മത്തത്ത് സജീർ (27), പുത്തൻ പുരയിൽ മുഹമ്മദ് റാഫി (27) എന്നിവരെയാണ് നാദാപുരം ഇൻസ്പെക്ടർ അറസ്റ്റ് ചെയ്യത്.
പൊലീസ് കേസെടുത്തത് അറിഞ്ഞ് ഒളിവിൽ പോവാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. ഞായറാഴ്ച രാത്രിയിൽ ഒരു സംഘം യുവാക്കൾ തിരക്കേറിയ കല്ലാച്ചി-നാദാപുരം റോഡിൽവെച്ച് പടക്കംപൊട്ടിച്ചതുമൂലം ഏറെസമയം ഗതാഗതം തടസ്സപ്പെട്ടു.
സംഭവം വിവാദമായതോടെ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ നാദാപുരം പോലിസ് കേസെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിലെ മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞതായും അവരേയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും സിഐ പറഞ്ഞു.
#Three #arrested #encroaching #state #highway #bursting #firecrackers #Kallachi