തൂണേരി: ടിബി 100 ദിന ക്യാമ്പയിന്റെ ഭാഗമായി തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് അഥിതി തൊഴിലാളികളുടെ പരിശോധന ക്യാമ്പ് നടത്തി. ഡിസംബർ 7 മുതൽ ലോകക്ഷയാരോഗ ദിനമായ മാർച്ച് 24 വരെയാണ് ക്യാമ്പയിൻ നടത്തിയത്.

60 വയസിന് മുകളിൽ പ്രായമായവരും രക്തസമ്മർദ്ദം, ഡയബറ്റിക്, മദ്യപാനം, പുകവലിക്കുന്നവർ, കിടപ്പിലായ രോഗികൾ, അതിഥി തൊഴിലാളികൾ എന്നിവരെ രോഗം വരാൻ സാധ്യതയുള്ള പ്രത്യേക വിഭാഗമായി കണക്കാക്കി പരിശോധന നടത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഈ പരിശോധനയിൽ ടിബി രോഗലക്ഷണമുള്ളവരെ കണ്ടെത്തി കഫം ശേഖരിച്ചു പരിശോധിക്കുകയും സൗജന്യ ചികിത്സ നൽകുകയും ചെയ്യും.
രണ്ടു ആഴ്ച്ചയോ അതിൽ കൂടുതലോ നീണ്ടു നിൽക്കുന്ന ചുമ, ഇടവിട്ടുള്ള പനി, കഫത്തിൽ രക്‌തം,ശരീര ഭാരം കുറയുക എന്നീ ലക്ഷണമുള്ളവർ കഫ പരിശോധന നടത്തണം. രോഗ ബാധിതനായ ഒരാൾ ചികിത്സ എടുക്കാതിരുന്നാൽ സമൂഹത്തിൽ രോഗം വ്യാപിക്കും.
ടിബി രോഗത്തിന്റെ വ്യാപനം തടയുകയും ടി ബി മുക്തകേരളമായി പ്രഖ്യാപിക്കുകയുമാണ് ക്യാബിയിൻ ലക്ഷ്യമിടുന്നത്.നൂറ്റി ഏഴു പേരെ പരിശോദിച്ചതിൽ രോഗ ലക്ഷണമുള്ള ആറ് അഥിതി തൊഴിലാളികളുടെ കഫം പരിശോധനയ്ക്ക് അയച്ചു.
മേൽ സൂചിപ്പിച്ച ലക്ഷണം ഉള്ളവർ കഫ പരിശോധന നടത്തണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൾ സലാം.ടി അറിയിച്ചു. ഡോ. റഹീന ഷെറിൻ,ഡോ.രചിത്ര,പി.എച്ച്. എൻ അനിത.ബി,ജൂനിയർ ഹെല്ത്ത് ഇൻസ്‌പെക്ടർ രാജേഷ് കുമാർ.കെ.പി.,ഷിബിന ഭായ്,ജെ.പി.എച്ച്. എൻ ജിസ്ന,എം.എൽ.എസ്.പി ഹരിത എന്നിവർ പങ്കെടുത്തു.
#TB #100 #Day #Campaign #inspection #camp #workers #organized #Thooneri