നാദാപുരം :(nadapuram.truevisionnews.com) കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2025 മികച്ച സംവിധായകനുള്ള അവാർഡ് വളയം സ്വദേശിക്ക്. എറണാകുളത്ത് വച്ച് സഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ചഎക്സ്പിരിമെൻറ് ഷോർട് ഫിലിം ആയുള്ള 'ആഴി'ക്കുള്ള സംവിധായകനായാണ് വളയം സ്വദേശിയാണ് ജയകൃഷ്ണൻ കെ യെ തിരഞ്ഞെടുത്തത്. തൊണ്ണൂറോളം ഷോർട്ട് ഫിലിം മുകളിൽനിന്നുമാണ് പ്രസ്തുത അവാർഡിന് അർഹമായത്.

ലക്ഷദ്വീപ് പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ലക്ഷദ്വീപിലെ സാധാരണക്കാരുടെ ജീവിതവും അവരിൽ ഒരാളായ അൻവർ എന്ന് കുട്ടിയും അവൻ നേരിടുന്ന പ്രശ്നങ്ങളും അതിനെ അതിജീവിച്ച് ജീവിതവിജയം നേടിയതുമാണ് കഥയുടെ ഇതിവൃത്തം. കൂടാതെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവതാർ ഫിലിം ഫെസ്റ്റിവൽ ഇടുക്കി ലൈബ്രറി കൗൺസിൽ ഫിലിം ഫെസ്റ്റിവൽ എന്നീ ഫെസ്റ്റിവലുകൾക്കും പ്രസ്തുത ഷോർട്ട് ഫിലിംന് ഔദ്യോഗിക സെലക്ഷൻ ലഭിച്ചിട്ടുണ്ട്.
13 മിനിറ്റോളം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം വൈകാതെ തന്നെ യൂട്യൂബ് ചാനലുകളിൽ പ്രദർശിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. താഴെ എളം ചത്തോൽ സ്വദേശികളായ കൃഷ്ണകുമാറിന്റെയും ജയദേവിയുടെയും മകനാണ് ജയകൃഷ്ണൻ. ജോലിയുടെ ഭാഗമായി കുറച്ചുകാലം ലക്ഷദ്വീപിൽ താമസിക്കുകയും ചുറ്റുപാടുകൾ അറിഞ്ഞതുമാണ് ആഴി എന്ന ഷോർട് ഫിലിം ലേക്ക് സംവിധായകനെ പ്രേരിപ്പിച്ചത്.
#Kerala #ShortFilm #Festival #Best #Director #Valayam