പുറമേരി : (nadapuram.truevisionnews.com)ജില്ലയിൽ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്ന പുറമേരി കുഞ്ഞല്ലൂരിൽ വാർഡിലെ വോട്ടുകൾ പത്ത് മണിയോടെ എണ്ണും .

പുറമേരി വി വി എൽ പി സ്കൂളിലാണ് വോട്ടെണ്ണൽ കേന്ദ്രം . ഫോറെസ്റ് വൈൽഡ് ലൈൻ സർവേ സൂപ്രണ്ട് വി ബാബു ആണ് റിട്ടേണിങ് ഓഫീസർ .
രണ്ട് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത് . ഇലക്ട്രോണിക് മെഷീൻ ആയതിനാൽ പത്ത് മണിക്ക് അകം ഫലം പുറത്ത് വരും .
വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്ന വിജയൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് കുഞ്ഞല്ലൂർ വാർഡിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ വിവേക് കൊടുങ്ങാം പുറത്ത്, യുഡിഎഫ് സ്ഥാനാർത്ഥിയായി പുതിയോട്ടിൽ അജയനും ബിജെപി സ്ഥാനാർത്ഥിയായി മിഥുനുമാണ് മത്സരിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന വിജയൻ മാസ്റ്റർ 185 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വാർഡിൽ വിജയിച്ചത്. വാർഡിൽ ആകെ 1523 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 693 പുരുഷന്മാരും 830 സ്ത്രീകളുമാണ്.
#Counting #external #votes #done #shortly