Featured

പുറമേരിയിൽ 'അട്ടിമറി വിജയം'; ഇടതുകോട്ട യു ഡി എഫ് പിടിച്ചെടുത്തു

News |
Feb 25, 2025 10:33 AM

പുറമേരി : (nadapuram.truevisionnews.com)  ജില്ലയിൽ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്ന പുറമേരി കുഞ്ഞല്ലൂരിൽ അട്ടിമറി വിജയം. ഇടതുകോട്ട യു ഡി എഫ് പിടിച്ചെടുത്തു. 20 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പുതിയോട്ടിൽ അജയൻ വിജയിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെ വാർഡിലെ വോട്ടെണ്ണൽ ആരംഭിച്ചിരുന്നു. പത്തരയോടെ ഫലം പുറത്തു വന്നു. പുറമേരി വി വി എൽ പി സ്കൂളിലാണ് വോട്ടെണ്ണൽ കേന്ദ്രം. രണ്ട് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.

വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്ന വിജയൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് കുഞ്ഞല്ലൂർ വാർഡിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ വിവേക് കൊടുങ്ങാം പുറത്ത്, യുഡിഎഫ് സ്ഥാനാർത്ഥിയായി പുതിയോട്ടിൽ അജയനും ബിജെപി സ്ഥാനാർത്ഥിയായി മിഥുനുമാണ് മത്സരിക്കുന്നത്.

യുഡിഎഫ് സ്ഥാനാർത്ഥിയായി പുതിയോട്ടിൽ അജയൻ 20 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വാർഡിൽ വിജയിച്ചത്. വാർഡിൽ ആകെ 1523 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 693 പുരുഷന്മാരും 830 സ്ത്രീകളുമാണ്.


#Victory #Purameri #UDF #captured #left #fort

Next TV

Top Stories










News Roundup