പുറമേരി: (nadapuram.truevisionnews.com) പുറമേരി ബാഫഖി മെമ്മോറിയൽ ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്റസ പൂർവ്വ വിദ്യാർത്ഥികളായ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ബിരുദം സ്വീകരിച്ച റാഫി ഉസ്മാൻ ജലാലി ബാഖവി, മലപ്പുറം കാളികാവ് വാഫി കാമ്പസിൽ നിന്നും വാഫി ബിരുദം നേടിയ മുഹമ്മദ് സാലിഹ് വാഫി എന്നിവരെ മദ്റസകമ്മറ്റി അനുമോദിച്ചു.

അനുമോദന സംഗമം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി അബ്‌ദുറഹിമാൻ ഉദ്ഘാടനം ചെയ്‌തു. കെ.സി.കെ. അബ്‌ദുല്ല അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ് പുറമേരി, ഹിളിർ റഹ്മാനി എടച്ചേരി, പനയുള്ളതിൽ സുപ്പി ഹാജി, മജീദ് ഹാജി മുറിച്ചാണ്ടി, ശംസു മഠത്തിൽ, വി.വി. മജീദ്, ഇ.സുലൈമാൻ മുസ്‌ലിയാർ, വി.കെ.അബുദു മുസ്ലിയാർ, അബ്‌ദുറഹീം ഗസ്സാലി, ഷബീർ റഹ്മാനി അഫ്‌സൽ റഹ്മാനി ഷഹീർ ഹസനി,അബ്‌ദുസമദ് മന്നാനി,കമാൽ ദാറാനി പ്രസംഗിച്ചു.
#congratulatory #meeting #Graduates #felicitated