വാണിമേൽ: (nadapuram.truevisionnews.com) ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന വാണിമേൽ എം.യു.പി സ്കൂൾ പ്രധാനധ്യാപകൻ കുന്നത്ത് അബ്‌ദുറഹിമാൻ മാസ്റ്റർക്ക് കെ.എസ്.ടി.യു വാണിമേൽ എം.യു.പി യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.

പരിപാടി നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇൻ ചാർജ് എം.പി ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.
സബ്‌ജില്ലാ കെ.എസ്.ടി.യു പ്രസിഡന്റ് കെ.വി കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി. സി.വി അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വിവിധ അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച് ശ്രീജേഷ് എം, അഹമ്മദ് ഫസൽ, നജീബ് എൻ വി, എം കെ നൗഷജ തുടങ്ങിയവർ സംസാരിച്ചു. വി കെ സുബൈർ, ഹാജറ വി കെ, താരിഷ, സജ്‌ന,ഒ.ടി ശരീഫ്, മുഹമ്മദ് പേരോട്, തൻവീർ കെ തുടങ്ങിയവർ നേതൃത്വം നൽകി.
#KSTU #farewell #Kunnath #Abdurahiman #Master