നാദാപുരം:(nadapuram.truevisionnews.com) ചേലക്കാട് എൽ.പി സ്കൂളിൽ പി.ടി.എ യോഗത്തിന് വന്ന രക്ഷിതാക്കൾ മടങ്ങിയത് സമ്മാനവുമായി. ആദ്യം ഒന്നമ്പരന്നെങ്കിലും സമ്മാനം ലഭിച്ചപ്പോൾ സന്തോഷത്തോടെയാണവർ മടങ്ങിയത്. വായന മാസാചരണ പരിപാടിയുടെ ഭാഗമായി അവരറിയാതെ പത്രത്തിൽ വന്ന വാർത്തകൾ ചോദ്യങ്ങളായി ചോദിക്കുകയായിരുന്നു.
ഉത്തരം പറഞ്ഞ എല്ലാവർക്കും സമ്മാനങ്ങളും നൽകി. വിനോദൻ മാസ്റ്റർ ആയിരുന്നു ക്വിസ് മാസ്റ്റർ. പരിപാടി വാർഡ് മെമ്പർ എ.കെ. ബിജിത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സജു വി.കെ. എം.പി.ടി.എ പ്രസിഡൻ്റ് രഹിന. എ, ഹെഡ്‌മാസ്റ്റർ പ്രകാശൻ എലിയാറ, എസ്. ആർ. ജി. കൺവീനർ ഫൗസിയ. ടി.കെ എന്നിവർ ആശംസകൾ നേർന്നു. പുതിയ പി.ടി.എ പ്രസിഡൻ്റ് ആയി അനീഷ്‌കുമാർ എൻ. പി യെയും, എം. പിടിഎ പ്രസിഡൻ്റ് ആയി ബീന. പി. പി. യെയും തെരഞ്ഞെടുത്തു



Reading Month celebration parents quiz competition becomes notable